Master the Hidden Keys
YOUR ULTIMATE GUIDE TO EFFECTIVE PUBLIC
SPEAKING
ആരുടെയും മുന്നിൽ തലയുയർത്തി സംസാരിക്കാൻ പഠിക്കൂ, Letz Public Speaking Course ലൂടെ
10000+ SUCCESSFUL STUDENTS
BECOME A PUBLIC SPEAKER
സംസാരിക്കാൻ ഊഴമെത്തുമ്പോൾ നെഞ്ചിടിപ്പ് കൂടാറുണ്ടോ ?
എന്ത് പറയുമെന്ന ഭയമാണോ നിങ്ങളെ നിശ്ശബ്ദരാക്കുന്നത്?
ആളുകളെ കാന്തംപോലെ ആകർഷിക്കുന്ന പ്രസംഗങ്ങൾ നടത്താൻ നിങ്ങൾ കൊതിക്കുന്നില്ലേ? നിങ്ങളുടെ മനസ്സിലെ ആശയങ്ങൾ വ്യക്തതയോടെയും കരുത്തോടെയും ലോകത്തോട് പറയുന്നതു സ്വപ്നം കാണാറുണ്ടോ ? എങ്കിൽ, ഈ Course നിങ്ങൾക്കുള്ളതാണ്.
ഞങ്ങളുടെ ഈ ഓൺലൈൻ പ്രോഗ്രാം നിങ്ങൾക്കായി കാത്തിരിക്കുന്നു.
എങ്ങനെ മികച്ച രീതിയിൽ സംസാരിക്കാമെന്നും, കേൾവിക്കാരെ കയ്യിലെടുക്കുന്ന വിഷയങ്ങൾ തയ്യാറാക്കുന്നത് മുതൽ ഓരോ ഘട്ടവും നിങ്ങളെ പഠിപ്പിക്കും. പ്രമുഖ പ്രസംഗ പരിശീലകൻ ജുനൈദ് കൈപ്പാണിയുടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്തിൽ, നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ, ആരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന പ്രസംഗങ്ങൾ നടത്താനുള്ള കഴിവ് നിങ്ങൾ സ്വന്തമാക്കും.
ഇതൊരു സുവർണ്ണാവസരമാണ്. ഇനി നിങ്ങൾ സംസാരിക്കുമ്പോൾ സദസ്സ് നിശ്ശബ്ദമാകും!
ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സംസാരിക്കാൻ പഠിക്കുന്നു . നിങ്ങളുടെ വാക്കുകൾക്ക് കരുത്ത് പകരുകയും , ശബ്ദത്തിൽ ആത്മവിശ്വാസം നിറക്കുകയും ചെയ്യുന്നു . ഏത് സദസ്സിനെയും നിഷ്പ്രയാസം ആകർഷിക്കാനും പ്രചോദിപ്പിക്കാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കും.
ശക്തമായ പ്രസംഗങ്ങൾ തയ്യാറാക്കാൻ പഠിക്കാം. ആശയങ്ങൾ ചിതറിക്കിടക്കാതെ, വ്യക്തവും ആകർഷകവും എപ്പോഴും ഓർമ്മയിൽ നിൽക്കുന്നതുമാക്കി മാറ്റാൻ, അവയെ ചിട്ടയോടെ അവതരിപ്പിക്കാനുള്ള രഹസ്യങ്ങൾ ഈ Course ലുണ്ട് .
ശക്തമായ പ്രസംഗങ്ങൾ തയ്യാറാക്കാൻ പഠിക്കാം. ആശയങ്ങൾ ചിതറിക്കിടക്കാതെ, വ്യക്തവും ആകർഷകവും എപ്പോഴും ഓർമ്മയിൽ നിൽക്കുന്നതുമാക്കി മാറ്റാൻ, അവയെ ചിട്ടയോടെ അവതരിപ്പിക്കാനുള്ള രഹസ്യങ്ങൾ ഈ Course ലുണ്ട് .
നിങ്ങളുടെ Public Speaking Skill ൽ ആത്മവിശ്വാസമുണ്ടാക്കാൻ ഈ Course സഹായിക്കും ഈ കോഴ്സ് നിങ്ങൾക്ക് ഒരു ശക്തമായ അടിത്തറ നൽകും. ഏത് സാഹചര്യത്തിലും ഏത് വേദിയിലും ഫലപ്രദമായി, ഭയമില്ലാതെ സംസാരിക്കാൻ ആവശ്യമായ ആത്മവിശ്വാസം നിങ്ങൾക്കിവിടെ നിന്നും സ്വന്തമാക്കാം.
JUNAID KAIPPANI
നിങ്ങളുടെ പ്രസംഗം മികവുറ്റതാക്കാൻ ജുനൈദ് കൈപ്പാണി എന്ന പ്രമുഖ പരിശീലകൻ കൂടെയുണ്ട്.
വയനാട് മുൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ അദ്ദേഹം, ചിന്തോദ്ധീപകമായ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പ്രസംഗരംഗത്തു അദ്ദേഹത്തിനുള്ള അനുഭവസമ്പത്ത് നിങ്ങൾക്കും മുതൽക്കൂട്ടാവും. ആയിരക്കണക്കിന് ആളുകളെ ഓൺലൈനായും നേരിട്ടും പരിശീലിപ്പിച്ച് വിജയത്തിലെത്തിച്ചതിനെ തുടർന്നാണ് ഇത്തരം ഓൺലൈൻ ക്ലാസ് എന്ന ആശയത്തിലെത്തിയത് .
നിങ്ങളൊരു തുടക്കക്കാരനാണോ? അതോ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളാണോ ? ജുനൈദ് കൈപ്പാണി കൂടെയുണ്ട് . ആത്മവിശ്വാസത്തോടെ ആളുകളെ സ്വാധീനിക്കാനാകുന്ന ഒരു പ്രഭാഷകനാക്കി മാറാൻ ഈ കോഴ്സിലൂടെ കഴിയും.. അതും നിങ്ങളുടെ സ്വന്തം വീട്ടിലിരുന്ന് കൊണ്ട് തന്നെ!
THIS COURSE VALUE MORE THAN PUBLIC SPAEKING TRAINING
STYLE TRAINING
അതിസൂക്ഷ്മമായി തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് മൊഡ്യൂളുകളിലേക്ക് മൂന്ന് മാസം നിങ്ങൾക്ക് പരിധിയില്ലാത്ത പ്രവേശനം ലഭിക്കും. മനഃശാസ്ത്ര സമീപനത്തിലൂടെ തയ്യാറാക്കിയ ഈ പാഠങ്ങളിലൂടെ വിദഗ്ദ്ധ പരിശീലനമാണ് ഒരുക്കിയിട്ടുള്ളത്. നിങ്ങളുടെ സൗകര്യമനുസരിച്ച് പഠിക്കാനും പ്രധാന ഭാഗങ്ങൾ വീണ്ടും വീണ്ടും കേട്ടു പഠിക്കാനും സാധിക്കും. ഈ സൗകര്യം എവിടെ വെച്ചും എപ്പോഴും കാര്യക്ഷമമായി നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും.
SPEAKERS CLUB
Letz Public Speakers Clubൽ നിങ്ങൾക്ക് പ്രത്യേക അംഗത്വം ലഭിക്കും. പരിശീലിക്കാനും, പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും, വിലയേറിയ അഭിപ്രായങ്ങൾ നേടാനും സഹായിക്കുന്ന ഒരു കൂട്ടായ്മയാണിത്. കോഴ്സ് പൂർത്തിയാക്കിയ ശേഷവും തുടർച്ചയായ വളർച്ചയ്ക്കും സഹകരണത്തിനും ഇത് വലിയ മുതൽക്കൂട്ടാകും.
BONUS EBOOK
"501 Principles of Public Speaking" എന്ന ഇ-ബുക്കിന്റെ കോംപ്ലിമെന്ററി ഡിജിറ്റൽ കോപ്പി നിങ്ങൾക്ക് ലഭിക്കും. പ്രസംഗിക്കാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന തന്ത്രങ്ങളും തെളിയിക്കപ്പെട്ട വിദ്യകളും നിറഞ്ഞ ഈ സമഗ്ര ഗൈഡ് നിങ്ങൾക്ക് വിലമതിക്കാനാവാത്ത അധിക പഠനാനുഭവമാണ് നൽകുന്നത്.
LETZ THERAPY
ഒരു പ്രത്യേക "Letz Therapy" session വഴി പ്രസംഗിക്കാനുള്ള പേടി മാറ്റാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, ഉത്കണ്ഠകളെ ഇല്ലാതാക്കാനും സഹായിക്കും. ഇത് നിങ്ങൾക്ക് മാനസിക സമാധാനവും മികച്ച പ്രസംഗകാനുള്ള കഴിവ് നൽകുകയും ചെയ്യും
MASTER THE ART OF POWERFUL PUBLIC SPEAKING

ഈ കോഴ്സിലൂടെ എന്തൊക്കെ പഠിക്കും :
ഏത് സദസ്സിനെയും ആകർഷിക്കുന്ന പ്രസംഗ ശൈലി
ആത്മവിശ്വാസത്തോടെ സംസാരിക്കാൻ
പ്രസംഗത്തിനുള്ള പേടി മാറ്റിയെടുക്കാൻ
ശബ്ദം നിയന്ത്രിക്കാനും കൃത്യമായി ഉപയോഗിക്കാനും
ശരീരഭാഷ മികച്ചതാക്കാൻ
പ്രസംഗം എങ്ങനെ ചിട്ടപ്പെടുത്തണം
ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ
കഥകളും തമാശകളും പ്രസംഗത്തിൽ ഉൾപ്പെടുത്താൻ
സദസ്സുമായി നല്ല ബന്ധമുണ്ടാക്കാൻ
ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതി
പ്രസംഗം ഓർമ്മയിൽ നിർത്താനുള്ള വിദ്യകൾ
പ്രചോദനം നൽകുന്ന പ്രസംഗങ്ങൾ ഒരുക്കാൻ
പ്രത്യേക സാഹചര്യങ്ങളിൽ സംസാരിക്കേണ്ട രീതി
എവിടെയും ആത്മവിശ്വാസം നിലനിർത്താൻ
നിങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ
തടസ്സങ്ങളെ അതിജീവിക്കാൻ
പ്രസംഗം പരിശീലിക്കുന്ന രീതി
വിമർശനങ്ങളെ നേരിടാൻ
സ്വന്തം കഴിവ് തിരിച്ചറിയാൻ
ഒരു മികച്ച പ്രഭാഷകനാകാനുള്ള വഴികൾ
ആശയവിനിമയം മെച്ചപ്പെടുത്തുന്നു
നമ്മുടെ ചിന്തകളും ആശയങ്ങളും മറ്റുള്ളവരിലേക്ക് വ്യക്തമായും ഫലപ്രദമായും എത്തിക്കാൻ ഇത് അത്യാവശ്യമാണ്. നല്ലൊരു പ്രഭാഷകന് സങ്കീർണ്ണമായ വിഷയങ്ങൾ പോലും ലളിതമായി അവതരിപ്പിക്കാൻ കഴിയും.
ആത്മവിശ്വാസം വളർത്തുന്നു
ആളുകൾക്ക് മുന്നിൽ സംസാരിക്കുന്നത് നമ്മളിൽ വലിയ ആത്മവിശ്വാസം നൽകും. സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാനും ഇത് സഹായിക്കും..
നേതൃത്വഗുണം വർദ്ധിപ്പിക്കുന്നു
ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ആളുകളെ പ്രചോദിപ്പിക്കാനും നയിക്കാനും സംസാരിക്കാനുള്ള കഴിവ് നിർബന്ധമാണ്. ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനങ്ങൾ അറിയിക്കാനും ഇത് സഹായിക്കും.
വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു
പൊതുവേദിയിൽ സംസാരിക്കുന്നത് പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാനും നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരം നൽകുന്നു. സാമൂഹികവും തൊഴിൽപരവുമായ വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
തൊഴിൽ സാധ്യതകൾ കൂട്ടുന്നു
മിക്ക ജോലികളിലും മികച്ച ആശയവിനിമയ ശേഷി ഒരു മുതൽക്കൂട്ടാണ്. പ്രസന്റേഷനുകൾ ചെയ്യാനും മീറ്റിംഗുകളിൽ സംസാരിക്കാനും അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇത് സഹായിക്കും. ഇത് നിങ്ങളുടെ കരിയർ വളർച്ചക്ക് വലിയ സംഭാവന നൽകും.
സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു
നല്ല പ്രഭാഷകർക്ക് സാമൂഹിക വിഷയങ്ങളിൽ ആളുകളെ ബോധവൽക്കരിക്കാനും, മാറ്റങ്ങൾക്കായി അവരെ പ്രേരിപ്പിക്കാനും കഴിയും. ഇത് വഴി ഒരുപാട് സാമൂഹിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധിക്കും.
WHAT INCLUDES IN PACKAGE :
501 തത്വങ്ങൾ ഫ്രീ ബുക്ക് / Soft Copy
101 കഥകൾ
മഹാന്മാരുടെ വചനങ്ങൾ
പഴഞ്ചൊല്ലുകൾ
ശൈലികൾ
കവിതകൾ
ഉപമകൾ
ചോദ്യങ്ങൾ
Letz Speakers Club membership
Eligibility for Gold Level Class
Course Completion Certificate
Letz Therapy (Special Session )
ENROLL NOW AND START CREATING YOUR FUTURE TODAY!
ഈ കോഴ്‌സിൽ ചേരാൻ വളരെ എളുപ്പമാണ് - താഴെ കാണുന്ന Enroll Now ബട്ടൺ ക്ലിക്ക് ചെയ്ത്, തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ കോഴ്‌സ് സ്വന്തമാക്കൂ.
കോഴ്‌സ് മെറ്റീരിയലുകൾ, അതായത് വീഡിയോ ക്ലാസുകൾ, പഠനത്തിനുള്ള കുറിപ്പുകൾ, കൂടാതെ ഞങ്ങളുടെ വിദഗ്ദ്ധനായ മെന്ററിൽ നിന്നുള്ള പ്രത്യേക നുറുങ്ങുകൾ എന്നിവയെല്ലാം നിങ്ങൾക്ക് ഉടൻതന്നെ ലഭ്യമാകും.
Plus, your purchase comes with a certificate of completion. Once you successfully finish the course, you'll receive a certificate to showcase your new skills.
Don't miss out on this opportunity to become a public speaking expert with the Letz Public Speaking Course! Click the "Enroll Now" button and start mastering your voice and captivating audiences today.




Built with © systeme.io
Create Your Free Account